 
മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സ്കൂളിലെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ വൈവിദ്ധ്യമായ പഠനപ്രവർത്തനങ്ങൾകൊണ്ട് വ്യത്യസ്തമായി. പുൽക്കൂട് ഒരുക്കാനും അലങ്കരിക്കാനുമുള്ള നക്ഷത്രങ്ങൾ കുട്ടികൾ തന്നെ നിർമ്മിച്ചു. കളർപേപ്പർകൊണ്ടും ചാർട്ട്പേപ്പർകൊണ്ടും നക്ഷത്രങ്ങൾ നിർമ്മിക്കാനുള്ള പരിശീലനം അദ്ധ്യാപകനായ അനിൽകുമാർ നൽകി. മുതിർന്ന വിദ്യാർത്ഥികൾ എൽ.ഇ.ഡി സ്റ്റാറുകളാണ് നിർമ്മിച്ചത്. കുട്ടികൾ സ്വയംനിർമ്മിച്ച ക്രിസ്മസ് - പുതുവത്സരകാർഡുകൾ അദ്ധ്യാപകർക്ക് നൽകി. കുട്ടികളും അദ്ധ്യാപകരും കരോൾ ഗാനങ്ങൾ ആലപിച്ചു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കുമായി ഹന്ന റോക്സ് പ്രൊഡക്റ്റ്സ് സ്പോൺസർ ചെയ്ത കേക്കിന്റെ വിതരണോദ്ഘാടനം മാനേജർ ഹരീഷ് നിർവഹിച്ചു. കുട്ടികൾക്ക് കഴിക്കാനും കുടുംബാംഗങ്ങൾക്കായി വീട്ടിൽ കൊണ്ടുപോകാനും അരകിലോ കേക്കുവച്ചാണ് നൽകിയത്.
മദർ പി.ടി.എ ചെയർപേഴ്സൺ സിനിജ സനിലും ഹെഡ്മാസ്റ്റർ അജയനും ക്രിസ്മസ് സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് പി.ടി. അനിൽകുമാർ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ റനിത ഗോവിന്ദ്, ഡോ. അബിത രാമചന്ദ്രൻ, സമീർ സിദ്ദീഖി, ഗിരിജ എം.പി പ്രീന എൻ ജോസഫ് ഷീബ എം.ഐ ഗ്രേസി കുര്യൻ സിലി ഐസക്ക് രതീഷ് വിജയൻ ഹണി വർഗീസ് അനൂപ് തങ്കപ്പൻ അരവിന്ദ് എം. എ തുടങ്ങിയവർ സംസാരിച്ചു.