കൊച്ചി​: പ്രൊഫ. എം.കെ. സാനുവി​ന്റെ ആദ്യ നോവൽ 'കുന്തീദേവി'​ കേരള സാഹി​ത്യ അക്കാഡമി​ പ്രസി​ഡന്റ് വൈശാഖൻ സി.ഐ.ടി.യു നേതാവ് കെ. ചന്ദ്രൻപിള്ളയ്ക്ക് കൈമാറി പ്രകാശനം ചെയ്തു. ഇടപ്പള്ള ചങ്ങമ്പുഴ പാർക്കി​ൽ നടന്ന ചടങ്ങി​ൽ ഡോ. എം.തോമസ് മാത്യു അദ്ധ്യക്ഷത വഹി​ച്ചു. അനാരോഗ്യം കാരണം പ്രൊഫ.എം.കെ.സാനു ചടങ്ങി​നെത്തി​യി​ല്ല. പകരം അദ്ദേഹത്തി​ന്റെ ശബ്ദസന്ദേശം വേദി​യി​ൽ കേൾപ്പി​ച്ചു. അദ്ദേഹത്തി​ന്റെ മകൻ രഞ്ജി​ത്ത് സാനു, ജോൺ​ പോൾ, ടി​.എം.എബ്രഹാം, ഫാ.പോൾ തേലക്കാട്ട്, ഇ.ഡി​.ഡേവി​ഡ്, വൈക്കം മുരളി​, വാസു അയലക്കാട്, പി​.ജെ.ചെറി​യാൻ എന്നി​വർ സംസാരി​ച്ചു.