photo
പള്ളിപ്പുറം സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള സമന്വയ സാംസ്‌കാരിക സദസിന്റെ ആഭിമുഖ്യത്തിൽ നടന്ന മയ്യാറ്റിൽ സത്യൻ അനുസ്മരണസമ്മേളനം മുൻ മന്ത്രി എസ്.ശർമ്മ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: പള്ളിപ്പുറം സഹകരണബാങ്കിന്റെ കീഴിലുള്ള സമന്വയ സാംസ്‌കാരിക സദസിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് പ്രസിഡന്റ്, സഹകാരി ,നാടകരചയിതാവ്, നടൻ, കഥാകാരൻ, രാഷ്ട്രീയ പ്രവർത്തകൻ, സഹോദരൻ അയ്യപ്പൻ സ്മാരകം സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ച് വന്നിരുന്ന മയ്യാറ്റിൽ സത്യന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണസമ്മേളനം മുൻ മന്ത്രി എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. സമന്വയ ചെയർമാൻ എം.കെ. സീരി അദ്ധ്യക്ഷത വഹിച്ചു. സിപ്പി പള്ളിപ്പുറം, ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.വി. എബ്രഹാം, ഡോ.കെ.കെ. ജോഷി, ജോസഫ് പനക്കൽ, സമന്വയ സെക്രട്ടറി കെ.ആർ. ഗോപി, ബാങ്ക് സെക്രട്ടറി കെ.എസ്. അജയകുമാർ എന്നിവർ പ്രസംഗിച്ചു.