മൂവാറ്റുപുഴ: സി.പി.എം സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ നോർത്ത് ലോക്കൽ കമ്മിറ്റി അതിർത്തിയിലെ ചുവരെഴുത്ത് പരിപാടിയുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ. മുരളീധരൻ നിർവഹിച്ചു. ലോക്കൽ സെക്രട്ടറി സി. കെ. സതീശൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ കെ.ജി.അനിൽകുമാർ, ബ്രാഞ്ച് സെക്രട്ടറിമാരായ എം.കെ. ദിലീപ്, ജിജോ വർഗീസ്, സിനിൽ, എം. എൻ. അശോകൻ, ആർ .രാജീവ് തുടങ്ങിയവർ സംസാരിച്ചു.