മൂവാറ്റുപുഴ: ബി.ജെ.പി മൂവാറ്റുപുഴ മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ സദ്ഭരണ ദിനാചരണവും ക്രിസ്മസ് ആഘോഷവും നടത്തി. അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിന പരിപാടികളുടെ ഭാഗമായിട്ടാണ് ദിനാചാരണം സംഘടിപ്പിച്ചത്. ബി.ജെ.പി ജില്ലാ സെക്രട്ടറി നിഷാ അനീഷ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അരുൺ പി. മോഹൻ അദ്ധ്യക്ഷത വഹിച്ചു. കർഷകമോർച്ച ജില്ലാ ട്രഷറർ കെ.എൻ. അജീവ് കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ രഞ്ജിത് രഘുനാഥ്, കെ.കെ. അനീഷ്കുമാർ എന്നിവർ സംസാരിച്ചു.