vayanasala
ലൈബ്രറി കൗൺസിൽ നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ വായനശാലയിൽ നടന്ന ലഹരി വിമുക്ത സദസിൽ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ വി.എസ്.ഹനീഷ് ക്ലാസ് എടുക്കുന്നു

കളമശേരി: ലൈബ്രറി കൗൺസിൽ നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ഏലൂർ ദേശീയ വായനശാലയിൽ നടന്ന ലഹരി വിമുക്ത സദസ് സമിതി കൺവീനർ കൂടൽ ശോഭൻ ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗ വസ്തുക്കളുടെ ദൂഷ്യവശ്യങ്ങളെക്കുറിച്ച് നോർത്ത് പറവൂർ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ വി.എസ്.ഹനീഷ് ക്ലാസ് നയിച്ചു. വായനശാല പ്രസിഡന്റ് എം.പത്മകുമാർ അദ്ധ്യക്ഷനായി. ജില്ലാലൈബ്രറി കൗൺസിൽ അംഗം ഡി.ഗോപിനാഥൻ നായർ, സെക്രട്ടറി എസ്.നീലാംബരൻ, വിഷ്ണുദാസ് എന്നിവർ സംസാരിച്ചു.