അങ്കമാലി: പട്ടികജാതി ക്ഷേമസമിതി അങ്കമാലി ഏരിയ കൺവെൻഷൻ എ.പി.കുര്യൻ സ്മാരക ഹാളിൽ
സoസ്ഥാന കമ്മിറ്റിഅംഗം പി.ഒ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.കെ. ശിവൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡുകൾ സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു വിതരണം ചെയ്തു. ഭാരവാഹികളായി കെ.കെ.ശിവൻ (പ്രസിഡന്റ്), കെ. കുട്ടപ്പൻ (സെക്രട്ടറി), എ.പി. രാമകൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.