bjp
അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദേശീയ സദ്ഭരണ ദിനാചരണം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമപദ്ധതികൾക്ക് തുടക്കം കുറിച്ചത് അടൽ ബിഹാരി വാജ്പേയി നേതൃത്വം നൽകിയ എൻ.ഡി.എ സർക്കാരാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അഭിപ്രായപ്പെട്ടു. വാജ്പേയിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ദേശീയ സദ്ഭരണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വികസനത്തിന് അടിത്തറ പാകിയ ആഗോള നിക്ഷേപക സമ്മേളനത്തിന്റെ ഉദ്ഘാടകനും വാജ്പേയി ആയിരുന്നുവെന്ന് മുരളീധരൻ പറഞ്ഞു.

ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജ.എസ്. മേനോൻ, സംസ്ഥാന വക്താവ് അഡ്വ. ടിപി. സിന്ധുമോൾ, ജില്ലാ ജന. സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു എന്നിവർ പ്രസംഗിച്ചു.