അറക്കപ്പടി: വെങ്ങോല കുടിക്കാലിൽ ദേവീക്ഷേത്രത്തിലെ മണ്ഡലമഹോത്സവം സമാപിച്ചു. ക്ഷേത്രം രക്ഷാധികാരി കെ.കെ. തിരുമേനി ഭദ്രദീപം തെളിച്ച് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
ഭാരവാഹികളായ കെ.കെ. ശശിധരൻ, കെ.എൻ. സുകുമാരൻ, കെ.ടി. ബിനോയ്, കെ.കെ. ചന്ദ്രബോസ്, കെ.എൻ. രാജൻ, കെ.ബി. അനിൽ, കെ.എ. ബാലകൃഷ്ണൻ, ഇ.എം. ദാസൻ, വത്സൻ ശാന്തി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വംനൽകി. കളമെഴുത്തും പാട്ടും, പൊങ്കാല സമർപ്പിക്കൽ, കലശപൂജ, ഗണപതിഹോമം, ദീപപ്രയാണം എന്നിവയുണ്ടായിരുന്നു.