
കാലടി: കൂവപ്പടി ഗ്രാമപഞ്ചായത്ത് മുൻ അംഗം താന്നിപ്പുഴ കല്ലൂക്കാടൻ കെ.ഡി. ഔസേഫ് (82) നിര്യാതനായി. ഒക്കൽ സഹകരണ ബാങ്കിന്റെയും ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും ഡയറക്ടറായിരുന്നു. താന്നിപ്പുഴ പള്ളി കൈക്കാരനായും പെരുമ്പാവൂർ ഫാസ് സ്ഥാപകാംഗമായും സേവനമനുഷ്ഠിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് താന്നിപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: സെലിൻ, ഫ്രാൻസിസ് (കേരള കോൺഗ്രസ് - എം മണ്ഡലം പ്രസിഡന്റ്), നെൽസൻ (നളന്ദ ബുക്സ്റ്റാൾ, കാലടി). മരുമക്കൾ: വൽസൻ, സീന (എൽ.എഫ്. ആശുപത്രി, അങ്കമാലി), ജെസി.