നെട്ടൂർ: ആവണിസംഘം പ്രവർത്തകർ നിർദ്ധനരായ 50 കുടുംബങ്ങൾക്ക് ക്രിസ്മസിന് കേക്കുകൾ വിതരണം ചെയ്തു. എല്ലാവർഷവും ഓണ -ക്രിസ്മസ് കിറ്റുകൾ വില്പന നടത്തുന്നതിലൂടെ കിട്ടുന്ന ലാഭവിഹിതത്തിൽ നിന്നാണ് ഇവർ നിർദ്ധന കുടുംബങ്ങളെ കണ്ടെത്തി ഭക്ഷ്യവസ്തുക്കളും ചികിത്സാ സഹായവും നൽകുന്നത്. ഈ വർഷം കോവിഡിന്റെ പരിമിതികൾക്കിടയിലും 50 കുടുംബങ്ങളിൽ ആവശ്യക്കാർക്ക് ഭക്ഷ്യവസ്തുക്കളും മറ്റുള്ളവർക്ക് കേക്കും നൽകിയാണ് ക്രിസ്മസ് ആഘോഷിച്ചതെന്ന് സംഘം പ്രസിഡന്റ് കെ.ജെ. ജോയി, സെക്രട്ടറി ടിജോ ജോസഫ് എന്നിവർ അറിയിച്ചു.