കൊച്ചി: മണ്ഡലകാലത്തിന് ശേഷം കെ.യു.ആർ.ടി.സി. സിറ്റി ബസുകൾ ആരംഭിക്കാൻ സാദ്ധ്യത. കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് നിർത്തലാക്കിയ കെ.യു.ആർ.ടി.സി ജൻറം സർവീസുകളാണ് പുനരാരംഭിക്കാൻ ആലോചനകൾ നടക്കുന്നത്. സർവീസുകളും റൂട്ടും സംബന്ധിച്ച് തീരുമാനമായിട്ടില്ല.
നിലവിൽ വർക്കിംഗ് കണ്ടീഷനിലുള്ള ബസുകൾ പമ്പയിലേക്ക് മണ്ഡലകാല സർവീസുകൾക്കായി മാറ്റിയിരിക്കുകയാണ്. എറണാകുളം കെ.യു.ആർ.ടി.സി വർക്ക് ഷോപ്പിൽ നിർത്തിയിട്ടിരുന്ന 20 ഓളം ബസുകളാണ് ഇത്തരത്തിൽ പമ്പയിലേക്ക് കൊണ്ടു പോയിട്ടുള്ളത്. ജനുവരി 14 ശേഷം സർവീസുകൾ പുനരാരംഭിക്കും.
കൊവിഡിനു മുൻപ് 11 സിറ്റി സർവീസുകളായിരുന്നു ഉണ്ടായിരുന്നത്. ഒരു ബസിൽ നിന്ന് 18,000മുതൽ 20,000രൂപ പ്രതിദിനം ലഭിച്ചിരുന്നു. ലോക്ക്ഡൗൺ പിൻവലിച്ചതിനു പിന്നാലെ ജില്ലയിൽ നിന്നുള്ള ദീർഘദൂര സർവീസ് ഉൾപ്പെടെ ആരംഭിച്ചിരുന്നു. എന്നിട്ടും യാത്രക്കാരില്ല എന്ന കാരണം പറഞ്ഞ് സിറ്റി സർവീസുകൾ തുടങ്ങിയില്ല.
ജൻ‌റം ബസുകൾ ഓടിക്കാതെ നിർത്തിയിട്ടിരിക്കുന്നത് വിവാദമായതോടെ വണ്ടികൾ സർവീസ് ആരംഭിക്കാൻ ആലോചന നടന്നത്. 40 ഓളം ബസുകൾ തേവര വർക്ക് ഷോപ്പിൽ കട്ടപ്പുറത്ത് കിടക്കുകയാണ്. പകുതി സർവീസെങ്കിലും തുടങ്ങണമെന്നാണ് ജീവനക്കാരുടെ ആവശ്യം. നിലവിൽ 15 ദീർഘദൂര ജൻറം എ.സി. ബസുകളാണ് സർവീസ് നടത്തുന്നത്. അതിൽ ഒമ്പതെണ്ണം കോഴിക്കോട്- തിരുവനന്തപുരം, ആറെണ്ണം തിരുവന്തപുരം- എം.സി. റോഡ് കോഴിക്കോട് എന്നിങ്ങനെയാണ് നിലവിൽ ഓടുന്നത്.

കെ.എസ്.ആർ.ടി.സിക്ക് വരുമാനം നേടിക്കൊടുത്ത ബസുകളാണ് കെ.യു.ആർ.ടി.സി ജൻറം ബസുകൾ. സിറ്റി സർവീസുകൾ ഉടൻ ആരംഭിക്കാൻ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാവണം. മണ്ഡലകാലത്തിന് ശേഷം ബസുകൾ സർവീസ് ആരംഭിക്കണം.

കെ.എസ്. സബിൻ

ജില്ലാ സെക്രട്ടറി

കെ.എസ്.ടി. എംപ്ലോയിസ് സംഘം (ബി.എം.എസ്)

സിറ്റി സർവീസ്

മുമ്പുണ്ടായിരുന്നത്

ആകെ 15 എണ്ണം
(എ.സി ജനറം)
എയർപോർട്ട് കൊച്ചി 9
അരൂർ അങ്കമാലി 6