പറവൂർ: നൂറ്റമ്പത് വർഷം പിന്നിടുന്ന പറവൂർ ഗവ. ബോയ്സ് ഹൈസ്കൂളിന്റെ ശതോത്തര സുവർണ ജൂബിലിയുടെ ഭാഗമായി സ്കൂളിൽ അടുത്ത അദ്ധ്യയനവർഷംമുതൽ പെൺകുട്ടികൾക്കും പ്രവേശനം ലഭ്യമാക്കണമെന്ന് വിദ്യാഭ്യാസമന്ത്രിയോട് ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. ശതോത്തര സ്മാരക ഓഡിറ്റോറിയത്തിനായി ഒരുകോടി രൂപ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നനുവദിക്കും. വിശദമായ എസ്റ്റിമേറ്റ് സമർപ്പിക്കുന്നതിനായി പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ടോയ്ലെറ്റ് കോംപ്ളക്സിനായി 18 ലക്ഷംരൂപ അനുവദിച്ചിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.