പള്ളുരുത്തി: കുമ്പളങ്ങി ഇല്ലിക്കൽ ദേവസ്വം ശ്രീ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും മഹാ ഗണപതി ഹോമവും 27ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജിജി രമേശ് ആലുംമൂട്ടിൽ ഭദ്രദീപം തെളിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തന്ത്രി പറവൂർ രാകേഷിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ക്ഷേത്ര ചടങ്ങുകൾ. വേദ ശ്രീ ഡോ. മണികണ്ഠൻ പള്ളിക്കലാണ് യജ്ഞാചാര്യൻ. 27ന് നിർമ്മാല്യം ദർശനം. ഉഷപൂജ, ഗണപതിഹോമം, ഗുരുപൂജ, വിഗ്രഹപ്രതിഷ്ഠ, രാവിലെ 8ന് ഭാഗവത പാരായണം സമാരംഭം, വരാഹാവതാരം. 28ന് രാവിലെ 7ന് പാരായണ ആരംഭം പ്രഹ്ളാദ ചരിത്രം. 29ന് ബലഭദ്രാവതാരം. ഉച്ചയ്ക്ക് പ്രസാദ ഊട്ട്. ഭജന, വൈകിട്ട് 5ന് വിദ്യാഗോപാലമന്ത്ര സമൂഹ അർച്ചന. 30ന് രാവിലെ 10ന് മൃത്യുഞ്ജയഹോമം. ഗോവിന്ദ പട്ടാഭിഷേകം . 31ന് രാവിലെ 7ന് വിഷ്ണു സഹസ്രനാമം ജപം. 9.30 ന് രുഗ്മിണീ സ്വയംവരം വൈകിട്ട് 5ന് സമർപ്പണ കീർത്തനം. സർവ്വൈശ്വരപൂജ, ജനുവരി 1ന് രാവിലെ 9ന് നവഗ്രഹ പൂജ. 11ന് കുചേല സദ്ഗതി. 2ന് രാവിലെ 9.30 ന് സ്വർഗ്ഗാരോഹണ പൂജ. 11ന് ഭാഗവത പാരായണ സമർപ്പണം 2 മണി മുതൽ അവഭൃഥസ്നാന ഘോഷയാത്ര. പത്രസമ്മേളനത്തിൽ ഇ.വി സത്യൻ, സി.കെ.വികാസ്, കെ.എം.സൈജു എന്നിവർ പങ്കെടുത്തു.