പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് അതിജീവനം -2021 തുടങ്ങി. നഗരസഭ പൊതുമാരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി.എസ്. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. പറവൂർ ഈഴവ സമാജം സെക്രട്ടറി എം.കെ. സജീവൻ, പി.ടി.എ വൈസ് പ്രസിഡന്റ് മേരി പാപ്പച്ചൻ, മാതൃസംഗമം ചെയർപേഴ്സൺ ബിന്ദു വേണു, പ്രിൻസിപ്പൽ ഇൻ ചാർജ് രേഖ, പ്രോഗ്രാം ഓഫീസർ വി.പി. ശ്രീകല, ജലീൽ തുടങ്ങിയവർ സംസാരിച്ചു.