ആലങ്ങാട്: കരുമാല്ലൂർ കിഴക്കുംഭാഗം നായർ ഭവനസേവാസമിതിയുടെ വാർഷിക പൊതുയോഗത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അനിൽകുമാർ അവാർഡ് വിതരണംചെയ്തു. രമേശ്കുമാർ പി.ഡി. (പ്രസിഡന്റ്), പ്രഭോദ്ചന്ദ്രൻ (വൈസ് പ്രസിഡന്റ്), വേണുഗോപാൽ വി.ജി (സെക്രട്ടറി), ബാലചന്ദ്രൻ(ജോ. സെക്രട്ടറി) തുടങ്ങിയവർ പ്രസംഗിച്ചു.