കൊച്ചി: ഇടപ്പള്ളി ശ്രീ തൃക്കോവിൽ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ജനുവരി ഏഴിന് കൊടിയേറും. ക്ഷേത്രം തന്ത്രി പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മിത്വം വഹിക്കും. 8.30ന് കൊടിപ്പുറത്ത് വിളക്ക്. ശേഷം ജി.കെ.കുറുപ്പും സംഘവും അവതരിപ്പിക്കുന്ന സോപാന സംഗീതം. എട്ടിന് രാത്രി 7.30ന് ശ്രീഭദ്ര വനിതാ സമാജം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. ഒമ്പതിന് രാത്രി 7.30ന് അനാമിക രവി അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ ഉണ്ടായിരിക്കും. ഉത്സവത്തിന്റെ നാലാം ദിനം രാത്രി 7.30 ഇടപ്പള്ളി സംഘത്തിന്റെ സർഗസംഗീതം അരങ്ങിലെത്തും. ജനുവരി 11ന് രാത്രി 7.30ന് കാലാന്തിക സ്കൂൾ ഒഫ് ഡാൻസ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം ഉണ്ടായിരിക്കും. ഉത്സവത്തിന്റെ ആറാം ദിനം രാവിലെ 10.30ന് ഉത്സവബലി. വൈകിട്ട് 5.45ന് ശ്രീരാജ് മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം. 8ന് ദീപാരാധന. രാത്രി 9ന് വിളക്കെഴുന്നള്ളിപ്പ്. മഹോത്സവ ദിനമായ ജനുവരി 13ന് രാവിലെ 8ന് ശ്രീഭൂതബലി. വൈകിട്ട് 5ന് നടതുറയ്ക്കൽ. 5.45ന് മേജർസെറ്റ് പഞ്ചവാദ്യം. എട്ടാം ദിനം രാവിലെ 8.30ന് കൊടിയിറക്ക് ആറാട്ടോടെ തിരുവുത്സവം സമാപിക്കും.