കിഴക്കമ്പലം: അന്യസംസ്ഥാന തൊഴിലാളികളുടെ അക്രമത്തിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധമാർച്ച് നടത്തി. കാവുങ്ങൽപറമ്പിൽ നിന്നാരംഭിച്ച മാർച്ച് കിറ്റെക്സ് കമ്പനിക്ക് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന യോഗം ജില്ലാ സെക്രട്ടറി അഡ്വ. എ.എ. അൻഷാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിഷ്ണു ജയകുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ടി.എ. അബ്ദുൽ സമദ്, സംസ്ഥാന കമ്മിറ്റിഅംഗം എൻ.ജി. സുജിത്കുമാർ, എം.എസ്. ഉവൈസ്, ടിൻജോ ജേക്കബ്, ജിത്തു ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.