കൊച്ചി: എസ്.എൻ.ഡി.പി യോഗം ഇടപ്പള്ളി 163-ാം നമ്പർ ശാഖയുടെ കീഴിലുള്ള ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് ജനുവരി 12ന് തുടക്കമാവും. 12ന് വൈകിട്ട് 8.35നും 8.55നും ഇടയിൽ ക്ഷേത്രം തന്ത്രി ചെറായി കെ.എ. പുരുഷോത്തമന്റെയും ക്ഷേത്രം മേൽശാന്തി കെ.ബി. ജഗദീശന്റെയും നേതൃത്വത്തിൽ കൊടിയേറ്റം നടക്കും. 9.05 ന് സംഗീതസന്ധ്യ നടക്കും. രണ്ടാം ദിവസമായ 13ന് വൈകിട്ട് ഏഴിന് ചാക്യാർകൂത്ത്, 8.30ന് യുവസന്ധ്യ എന്നിവ നടക്കും. 14ന് വൈകിട്ട് ഏഴിന് കളമെഴുത്തും പാട്ടും എട്ടിന് നൃത്തസന്ധ്യയും.

15 ന് വൈകിട്ട് ഏഴിന് എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് അവാർഡ് ദാനം, 7.20 ന് കലാസന്ധ്യ. 16 ന് വൈകിട്ട് ഏഴിന് പൂമൂടൽ, 7.20 ന് ഓട്ടം തുള്ളൽ, 9 ന് ലഘു നാടകം മത്തായി. 17 ന് രാവിലെ എട്ടിന് ഭഗവാന് പഞ്ചവിംശതി, വൈകിട്ട് ഏഴിന് നൃത്തസന്ധ്യ, 8.30 ന് സംഗീത സന്ധ്യ, 10 ന് പള്ളിവേട്ട, എഴുന്നള്ളിപ്പ്, 11 ന് പള്ളിനിദ്ര. തൈപ്പൂയ മഹോത്സവ ദിനമായ 18ന് രാവിലെ എട്ടിന് ഗുഡാന്ന പൂജ, ശ്രീബലി എഴുന്നള്ളിപ്പ്, 8.5 ന് അഭിഷേകക്കാവടി പുറപ്പെടൽ, 11ന് ശ്രീസുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചവിംശതി കലശാഭിഷേക, വൈകിട്ട് അഞ്ചിന് പകൽപൂരം, 8.05 ന് ഭസ്മകാവടി. 19 ന് വെളുപ്പിന് ആറാട്ട്, മംഗളപൂജ.