കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ വനിതാ നേതൃത്വ സംഗമം യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. വനിതാസംഘം കേന്ദ്ര സമിതി പ്രസിഡന്റ് കൃഷ്ണകുമാരി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷീബ മുഖ്യപ്രഭാഷണം നടത്തി. കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് സംഘടനാ സന്ദേശം നൽകി. യൂണിയൻ വനിതാ സംഘം കൺവീനർ വിദ്യാ സുധീഷ്, ആദിത്യ വിജു, കണയന്നൂർ യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിനോദ് വേണുഗോപാൽ, സൈബർ സേനാ യൂണിയൻ ചെയർമാൻ മനോജ് ബിന്ദു യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഭാമ പത്മനാഭൻ എന്നിവർ സംസാരിച്ചു.