ആലുവ: കോൺഗ്രസ് സമരങ്ങളിൽ തീവ്രവാദബന്ധം ആരോപിക്കുന്ന പൊലീസിലെ ആർ.എസ്.എസ് സെല്ലുകൾക്കെതിരെ കോൺഗ്രസ് ഇന്ന് വൈകിട്ട് നാലിന് ബാങ്ക് ജംഗ്ഷനിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ സദസ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കേരളത്തിൽ മോദിയുടെ നിഴൽ ഭരണമാണെന്ന് ആരോപിച്ചാണ് പ്രതിഷേധസമരമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.