ആലുവ: ദൈവദശകം കൂട്ടായ്മ ശ്രീനാരായണ ഗുരുദേവ കൃതികൾ ഭാരതീയ നാട്യകലകളിലൂടെ അവതരിപ്പിക്കുന്ന 'എന്റെ ഗുരു ക്യാമ്പ്' ഇന്ന് രാവിലെ ഒമ്പതിന് ആലുവ അദ്വൈതാശ്രമത്തിൽ മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.
കൊടുങ്ങല്ലൂർ സ്വദേശി ഗിരീഷ് ഉണ്ണിക്കൃഷ്ണൻ ദൈവദശകം 100 ലോകഭാഷകളിൽ മൊഴിമാറ്റി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണു ഗുരുദേവ കൃതികളും അരങ്ങിലെത്തിക്കുന്നത്. ഗിന്നസ് റെക്കാഡ് നേടിയ ദൈവദശകം നൃത്താവിഷ്‌കാരത്തിന് നേതൃത്വം നൽകിയ അദ്ധ്യാപകർ ക്യാമ്പിൽ പങ്കെടുക്കും.