വൈപ്പിൻ: ചെറായിയിലെ ഒരു ബാറിൽ ആക്രമണം നടത്തിയ അഞ്ചുപേരെ അറസ്റ്റുചെയ്തു. കൗണ്ടറിലെ മദ്യക്കുപ്പികളും ഗ്ലാസുകളും എറിഞ്ഞ് ഉടക്കുകയും കത്തികാണിച്ച് ഭീഷണിപ്പെടുത്തി മാനേജരുടെ ഫോണും പഴ്‌സും പിടിച്ചുപറിക്കാൻ ശ്രമിക്കുകയുമായിരുന്നു. അയ്യമ്പിള്ളി ആലിങ്കൽ വീട്ടിൽ വിവേക് (27), കൈപ്പോൻ വീട്ടിൽ അമ്പാടി (20), എടവനക്കാട് ഇല്ലത്തുപടി പാലക്കൽ വീട്ടിൽ ജിത്തൂസ് (20), ചെറായി പഴേടത്ത് വീട്ടിൽ അർജുൻ (21), തോട്ടുങ്കൽ വീട്ടിൽ ആദിത്യൻ (24) എന്നിവരെയാണ് മുനമ്പം പൊലീസ് അറസ്റ്റുചെയ്തത്.
വിവേക്, ജിത്തൂസ്, അമ്പാടി എന്നിവർ കൊലക്കേസ് പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. മുനമ്പം ഇൻസ്‌പെക്ടർ എ.എൽ. യേശുദാസ്, സബ് ഇൻസ്‌പെക്ടർമാരായ കെ.എസ്. ശ്യാംകുമാർ, സുനിൽകുമാർ തുടങ്ങിയവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.