kklm
വിഷരഹിത പച്ചക്കറി നടീൽ ഉത്സവത്തിന്റെ ഉദ്ഘാടനം എസ് എച്ച് കൺവീനർ പ്രണവ് പ്രസാദ് നിർവഹിക്കുന്നു

കൂത്താട്ടുകുളം: ഒലിയപ്പുറം 869-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയിലെ ശ്രീനാരായണ പുരുഷ എസ്.എച്ച് സാമൂഹ്യ സന്നദ്ധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം ഒരുവർഷമായി നടത്തി വരുന്ന വിഷരഹിത പച്ചക്കറി കൃഷിയുടെ ഈ വർഷത്തെ നടീൽ ഉത്സവത്തിന്റെ ഉദ്ഘാടനം എസ്.എച്ച് കൺവീനർ പ്രണവ് പ്രസാദ് നിർവഹിച്ചു. യൂണിയൻ കൗൺസിലർ ബിജു പൊയ്കാടൻ, ബാബു.എ.എൻ, നവനീത്, മാധവൻ പി.എം, നവീൻ സന്തോഷ്, സനീഷ്.കെ.ആർ, സാബു.എം.പി, മനോജ്.ടി.കെ എന്നിവർ നേതൃത്വം നൽകി.