കാലടി: മലയാറ്റൂർ-നീലീശ്വരം ഗ്രന്ഥശാല മേഖലാ സമിതിയും സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയും കാലടി എക്സൈസ് റേഞ്ചും ചേർന്ന് മുണ്ടങ്ങാമറ്റം സഹൃദയ ഓഡിറ്റോറിയത്തിൽ വച്ച് വിമുക്തി സെമിനാർ നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. ടി.എൽ. പ്രദീപ് അദ്ധ്യക്ഷനായി. എക്സൈസ് പ്രിവന്റീവ് ഓഫീസർ സി.എ. സലാവുദ്ദീൻ വിമുക്തി മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി പി.വി. ലൈജു, യുവവേദി സെക്രട്ടറി തഥാഗത് ജഗത്സൻ, ഷിജി പ്രസാദ് എന്നിവർ പ്രസംഗിച്ചു. പ്രബന്ധരചന, ചിത്രരചന മത്സരങ്ങൾ നടത്തി. വിജയികൾക്ക് കാഷ് അവാർഡുകൾ നൽകി.