കോതമംഗലം: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ ഭാഗമായി പരിസ്ഥിതി ലോലമേഖലയുടെ അന്തിമറിപ്പോർട്ടിനായി തയ്യാറാക്കിയ രേഖയിൽ കുട്ടമ്പുഴ പഞ്ചായത്തിനെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് 29ന് കുട്ടമ്പുഴ പഞ്ചായത്തിൽ ജനകീയ ഹർത്താലാചരിക്കുന്നു. 2015ൽ ഉമ്മൻ വി ഉമ്മൻ കമ്മിഷൻ ജനവാസമേഖലയെ പൂർണമായി ഒഴിവാക്കി റിപ്പോർട്ട് നൽകിയിരുന്നതാണ്. എന്നാൽ 2018ൽ അഡീഷനൽ ചീഫ് സെക്രട്ടറി കേന്ദ്ര സർക്കാരിന് നൽകിയ റിപ്പോർട്ട് അനുസരിച്ച് ഹൈറേഞ്ചിലെ കുറേ വില്ലേജുകൾ ഒഴിവാക്കിയെങ്കിലും മലയോര പഞ്ചായത്തായ കുട്ടമ്പുഴയിലെ ജനവാസമേഖല വിണ്ടും പരിസ്ഥിതിലോലമേഖലയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇതുമൂലം പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാകും.

ഈ സാഹചര്യത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ജനവാസമേഖലയെ പൂർണമായും ഒഴിവാക്കിക്കിട്ടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജനകീയ സമരസമിതി അവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് നാളെ രാവിലെ 6 മുതൽ വൈകിട്ടുവരെ കുട്ടമ്പുഴ പഞ്ചായത്ത് പരിധിയിൽ ഹർത്താൽ നടത്തും. പത്രസമ്മേളനത്തിൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി മോഹൻ, ജെയിംസ് കോറബേൽ, ഫാ. സിബി ഇടപ്പുളവൻ, സി.ജെ. എൽദോസ്, ഷിഹാബുദിൻ ഒ.എ, കെ.കെ. ജയൻ, ബേബി മൂലയിൽ, ജോഷി പൊട്ടയ്ക്കൽ, എൽദോസ് ബേബി എന്നിവർ പങ്കെടുത്തു.