k
കുറുപ്പംപടി സെന്റ്മേരീസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ പുതുമഞ്ഞ് 2021 എക്യുമെനിക്കൽ കരോൾ മത്സരം ഫാ.ജോർജ് നാരകത്തുകുടി ഉദ്‌ഘാടനം ചെയ്യുന്നു.

കുറുപ്പംപടി: സെന്റ്മേരീസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ പുതുമഞ്ഞ് 2021 എക്യുമെനിക്കൽ കരോൾ മത്സരം ഫാ.ജോർജ് നാരകത്തുകുടി ഉദ്‌ഘാടനം ചെയ്തു. യൂത്ത് അസോസിയേഷൻ സെക്രട്ടറി ബെറിൻ വി.ബി, വൈസ് പ്രസിഡന്റ് ഫെബിൻ എം. കുരിയാക്കോസ്, ട്രസ്റ്റിമാരായ ബിജു എം.വർഗീസ്, എൽദോസ് തരകൻ, റവ.ഫാ.പോൾ ഐസക്ക് കവലിയേലി എന്നിവർ നേതൃത്വം നൽകി. ഒന്നാം സമ്മാനം 10001 രൂപയും ട്രോഫിയും സെന്റ്.സ്റ്റീഫൻ ബസാനിയ ചേലാടും രണ്ടാം സമ്മാനം 7001 രൂപയും ട്രോഫിയും എം.കെ.എം സൺഡേ സ്കൂൾ ത്രിക്കേപ്പാറയും

മൂന്നാംസമ്മാനം 5001 രൂപയും ട്രോഫിയും മുടിക്കിരായി സെന്റ്പീറ്റർ ആൻഡ് പോൾസ് ഫെറോനപള്ളിയും നേടി.