നെടുമ്പാശേരി: സർക്കാരിന്റെ വ്യാപാരിക്ഷേമനിധിയിൽ അംഗമായി പെൻഷന് അർഹരായ നെടുമ്പാശേരി മേഖലയിലെ വ്യാപാരികൾക്കുള്ള പെൻഷൻ വിതരണം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നെടുമ്പാശേരി മേഖലാ പ്രസിഡന്റ് സി.പി. തരിയൻ നിർവഹിച്ചു. കൊവിഡ് പ്രതിസന്ധിയിൽ വലയുന്ന ചെറുകിട വ്യാപാരമേഖലയിലെ സാധാരണക്കാരായ വ്യാപാരികൾക്ക് അർഹതപ്പെട്ട പെൻഷൻ കുടിശികയില്ലാതെ നൽകുന്നതിന് നടപടിയെടുക്കണമെന്ന് മേഖലാകമ്മിറ്റി ആവശ്യപ്പെട്ടു.
മേഖലാ ജനറൽ സെക്രട്ടറി കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, പി.കെ. എസ്‌തോസ്, പി.ജെ. ജോയ്, കെ.കെ. ബോബി, ടി.എസ്. ബാലചന്ദ്രൻ, ആനി റപ്പായി, മോളി മാത്തുകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.