കോലഞ്ചേരി: കുന്നത്തുനാട്ടിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 515 പേർക്കായി 46 ലക്ഷം രൂപ ചികിത്സാധനസഹായം അനുവദിച്ചതായി അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അറിയിച്ചു. ഐക്കരനാട് നോർത്ത് 36, സൗത്ത് 58, ഐരാപുരം 70, കിഴക്കമ്പലം 37, കുന്നത്തുനാട് 42, മാറമ്പിള്ളി 44, മഴുവന്നൂർ 46, പട്ടിമ​റ്റം 81, പുത്തൻകുരിശ് 45, തിരുവാണിയൂർ 56 എന്നീ വില്ലേജുകളിലാണ് തുക അനുവദിച്ചത്. അർഹരായവരുടെ ബാങ്ക് അക്കൗണ്ട് വഴി ധനസഹായം ലഭ്യമാക്കും. മുഖ്യമന്ത്രിയുടെയും പട്ടികജാതി, വർഗ ക്ഷേമവകുപ്പ് മന്ത്രിയുടെയും ചികിത്സാധനസഹായത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ കോലഞ്ചേരിയിലെ എം.എൽ.എ ഓഫീസിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും എം.എൽ.എ.അറിയിച്ചു.