കുറുപ്പംപടി: രായമംഗലം പഞ്ചായത്ത് വിമുക്തി ലഹരിവർജനമിഷൻ, തായ്ക്കരച്ചിറ ഫ്രണ്ട്സ് ലൈബ്രറി എന്നിവ സംയുക്തമായി നടത്തിയ സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാമ്പ് ഫ്രണ്ട്സ് ലൈബ്രറി ഹാളിൽ നടത്തി. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എ.പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.എസ്. സുബിൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മിനി ജോയി, വിമുക്തിമിഷൻ ജില്ലാ കോഓർഡിനേറ്റർ കെ.എ. ഫൈസൽ, എസ്. ശ്രീനാഥ് തുടങ്ങിയവർ പ്രസംഗിച്ചു. ക്ലബ് ഭാരവാഹികളായ കെ.സി. മനോജ്, കെ.സി. രമണി തുടങ്ങിയവർ നേതൃത്വം നൽകി.