ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയിൽ വ്യാഴവട്ടം ചർച്ചാ പരമ്പരയുടെ ഭാഗമായി പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങൾ പരിചയപ്പെടുത്തി. കെ.ആർ. മീരയുടെ ആരാച്ചാർ (സിന്ധു ഉല്ലാസ്), മാക്‌സിം ഗോർക്കിയുടെ അമ്മ (എം.എസ്. അരുൺഘോഷ്), സി.വി. ബാലകൃഷ്ണന്റെ ഉപരോധം (ഡോ.കെ.ആർ. പ്രഭാകരൻ) ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ (ആർ. അനൂപ്), പൊയ്കയിൽ അപ്പച്ചന്റെ പാട്ടുകൾ (സുനിൽ തിരുവാണിയൂർ), ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചിദംബരസ്മരണ (ഇ.എസ്. പ്രസീത), മുരുകൻ കാട്ടാക്കടയുടെ കവിതകൾ (അൻവർ, കാക്കനാട് ) എന്നീ പുസ്തകങ്ങളുടെ അവതരണവും ചർച്ചയുമാണ് സംഘടിപ്പിച്ചത്. എം.ആർ. സുരേന്ദ്രൻ, കെ.എ. ഷാജിമോൻ, എസ് എ.എം കമാൽ, ജോമോൻ സ്റ്റീഫൻ, ഡോ.എ.കെ. ലീന, എ.എം. അശോകൻ, പി.ടി. ലെസ്ലി, സുനിൽ കടവിൽ, മുനീർ തൃക്കാക്കര എന്നിവർ സംസാരിച്ചു.