d
പാലാരിവട്ടം ശാന്തിഗിരി ആശ്രമത്തിൽ കുട്ടികളുടെ അവധിക്കാല ക്യാമ്പ് സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: വിദ്യാഭ്യാസ സമ്പ്രദായം കേവലം പാഠപുസ്തകങ്ങൾ മന:പാഠമാക്കൽ മാത്രമാകരുതെന്നും മാർക്കിനും ഗ്രേഡിനുമല്ല പ്രാധാന്യം നൽകേണ്ടതെന്നും സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു. പാലാരിവട്ടം ശാന്തിഗിരി ആശ്രമത്തിൽ നടന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പ് 'കാരുണ്യം 2021' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി അദ്ധ്യക്ഷനായി. സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാനതപസ്വി, ജനനി തേജസ്സി ജ്ഞാനതപസ്വിനി, മച്ചേരി വിജയൻ, അനൂപ് ടി.പി, ശാലിനി പ്രുതി, അഡ്വ.കെ.സി. സന്തോഷ്‌കുമാർ, ആർ. സതീശൻ, മോഹൻദാസ്. കെ, വേണുഗോപാലൻ. പി.കെ കൃഷ്ണപ്രിയ എ.എസ്, ശാന്തിമഹിമ കോ ഓർഡിനേറ്റർ കെ. ജനപ്രിയൻ എന്നിവർ സംസാരിച്ചു.