nandakumaran-nair

കൊച്ചി: ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ പ്രസിഡന്റ് പി.എൻ. നന്ദകുമാരൻ നായർ 41 വർഷത്തെ സേവനത്തിന് ശേഷം ഫെഡറൽ ബാങ്ക് ആലുവ ഹെഡ് ഓഫീസിൽ നിന്ന് വിരമിച്ചു. ദീർഘകാലം സംഘടനയുടെ ജനറൽ സെക്രട്ടറി, എ.ഐ.ബി.ഇ.എ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം, ബെഫി സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ആലുവ ടൗൺ ഹാളിൽ നടന്ന യാത്രയപ്പ് യോഗം സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. അങ്കമാലിക്കടുത്ത് പുളിയനം സ്വദേശിയാണ്. ഭാര്യ: റിട്ട. അദ്ധ്യാപിക ലത. മകൾ: മീര.