face-foundation
തെരുവിന്റെ മക്കൾക്കൊപ്പം ഫെയ്‌സ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ എറണാകുളം ശിവക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് വിഭവങ്ങൾ വിതരണം ചെയ്യുന്നു.

കൊച്ചി: പ്രൊഫ. എം.കെ സാനു നേതൃത്വം നൽകുന്ന സന്നദ്ധ സംഘടനയായ ഫെയ്‌സ് ഫൗണ്ടേഷൻ തെരുവിന്റെ മക്കൾക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചു. കൊച്ചി നഗരത്തിലെ തെരുവോരങ്ങളിൽ കഴിയുന്ന ഇരുന്നൂറോളം പേർ ആഘോഷങ്ങളിൽ പങ്കെടുത്തു. കേക്ക് മുറിച്ചും കരോൾ ഗാനം പാടിയും നൃത്തച്ചുവട് വച്ചും ക്രിസ്മസ് ആഘോഷിച്ചു. പങ്കെടുത്ത എല്ലാവർക്കും സൗജന്യ ക്രിസ്മസ് വിരുന്നിനൊപ്പം ക്രിസ്മസ് കേക്കും സമ്മാനമായി നൽകി. എറണാകുളം ശിവക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ക്രിസ്മസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ഫെയ്‌സ് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ഡോ. ടി. വിനയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ടി.ആർ. ദേവൻ ആമുഖപ്രസംഗം നടത്തി. സെക്രട്ടറി സുഭാഷ് ആർ മേനോൻ, യു.എസ് കുട്ടി, എ.എസ് . രാജൻ, രാജേഷ് തില്ലങ്കേരി, വിനു വിനോദ് എന്നിവർ പ്രസംഗിച്ചു.