കാലടി: മലയാറ്റൂർ മണപ്പാട്ട് ചിറയിൽ നടത്തിവന്നിരുന്ന നക്ഷത്ര മെഗാകാർണിവൽ കൊവിഡ് മൂലം ഇക്കൊല്ലവും നടക്കാത്ത സാഹചര്യത്തിൽ പ്രതീകാത്മക നക്ഷത്രം തെളിച്ചു. ഇരുമ്പ് പൈപ്പിൽ 20 അടി ഉയരത്തിൽ നിർമ്മിച്ച നക്ഷത്രത്തിൽ എൽ.ഇ.ഡി ബൾബുകളാണ് സ്ഥാപിച്ചിരിക്കുന്നത്. 25000 രൂപ ചെലവിലാണ് തടാകത്തിനു മുകളിൽ നക്ഷത്ര നിർമ്മാണം. വ്യവസായി ഡോ. വർഗീസ് മൂലൻ നക്ഷത്രം തെളിച്ച് ഉദ്ഘാടനം ചെയ്തു. പ്രൊജക്റ്റ് ഡയറക്ടർ വിത്സൻ മലയാറ്റൂർ, ജനകീയ വികസനസമിതി ചെയർമാൻ സുരേഷ് മാലി എന്നിവർ സംസാരിച്ചു.