1

പള്ളുരുത്തി: ക്രിസ്മസ് ദിനത്തിൽ തെരുവിൽ അലയുന്നവരോടൊപ്പം ക്രിസ്മസ് ആഘോഷിച്ച് കെ.ജെ. മാക്സി എം.എൽ.എയും സെഹിയോൻ സംഘവും. അവർക്കൊപ്പം കേക്ക് മുറിച്ചും ഭക്ഷണം വിളമ്പിയും സ്നേഹത്തിന്റെയും പങ്ക് വെക്കലിന്റെയും പുണ്യദിനമായി തീർന്നു. 25 വർഷമായി കൊച്ചിയിൽ സജീവ ജീവകാരുണ്യ സന്നദ്ധ പ്രവർത്തനം നടത്തുന്ന സെഹിയോൻ പ്രേക്ഷിത സംഘത്തിന് 25 ചാക്ക് അരി നൽകി എം.എൽ.എ റൈസ് ചലഞ്ചിന്റെയും ഭാഗമായി. സെഹിയോൻ സംഘം "വിശപ്പ് രഹിത കൊച്ചി" എന്ന പദ്ധതിയുടെ ഭാഗമായി സാന്ത്വനം ട്രസ്റ്റുമായി സഹകരിച്ച് നിലവിൽ നാലിടങ്ങളിലായി ഉച്ചഭക്ഷണ പൊതികൾ വിതരണം ചെയ്യുന്നുണ്ട്. പ്രതിദിനം രണ്ടായിരം ഭക്ഷണ പൊതികളാണ് ഇവർ കൊച്ചിയിൽ തെരുവിലുള്ളവർക്കായി നൽകുന്നത്. എം. എക്സ്. ജൂഡ്സൺ പ്രസിഡന്റായ സെഹിയോന്റെ നേതൃത്വത്തിൽ സെൻട്രൽ കിച്ചണും ഊട്ടുശാലകളും പ്രവർത്തിക്കുന്നുണ്ട്. ജൂഡ്സൺ അദ്ധ്യക്ഷനായ യോഗത്തിൽ കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ഷീബ ഡുറോം, പി.ആർ സുധീർ, മുൻ കൗൺസിലർ തമ്പി സുബ്രഹ്മണ്യം, കോ ഓർഡിനേറ്റർ ടോം രഞ്ജിത്ത്, ഷാജി കണ്ണച്ചാമുറി എന്നിവർ സംസാരിച്ചു.