വൈപ്പിൻ: എടവനക്കാട് കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും ജനങ്ങൾക്ക് ദിനംപ്രതി കുടിവെള്ളം കിട്ടണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. എടവനക്കാട് സ്വദേശിയും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കെ. എ. അബ്ദുൽ ജലീലാണ് ഹർജിക്കാരൻ. കഴിഞ്ഞ ഒരാഴ്ചയായി എടവനക്കാട് പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടുന്നില്ലെന്നാണ് പരാതി. ജനങ്ങൾക്ക് ഭക്ഷണം പാചകം ചെയ്യുവാനോ നിത്യോപയോഗങ്ങൾക്കോ കുടിവെള്ളം കിട്ടുന്നില്ലെന്ന് ഹർജിക്കാരൻ ബോധിപ്പിച്ചു. ജനങ്ങൾ റോഡിൽ ഇറങ്ങുകയും വൈപ്പിൻ മുനമ്പം റോഡ് ഉപരോധിക്കുകയും ചെയ്തു. എടവനക്കാട് അണിയലിൽ വാട്ടർ അതോറിറ്റി പണിതിരിക്കുന്ന വാട്ടർടാങ്കിൽനിന്ന് ദിനംപ്രതി പമ്പിംഗ് ഇല്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.