pvs
കുന്നത്തുനാട് പഞ്ചായത്തിൽ ഗൃഹം അനുഗ്രഹം പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. പി. വി. ശ്രീനിജിൻ എം.എൽ.എ നിർവഹിക്കുന്നു

കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിൽ ഗൃഹം അനുഗ്രഹം പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. പി. വി. ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു. ചെയർമാൻ നിസാർ ഇബ്രാഹിം അദ്ധ്യക്ഷനായി. ഷെമീർ മദനി, ജാബിർ, വി. മൂസ, പി.കെ. അബൂബക്കർ, എൻ.വി. വാസു, കെ.എച്ച്. മുഹമ്മദ്, എൻ.എം. കരിം, പി.എം. ഷഫീക്ക്, ടി.പി. ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിലെ അർഹരായ വ്യക്തികൾക്ക് സ്വന്തമായി ഭവനം എന്ന ലക്ഷ്യത്തിനായി പന്ത്രണ്ടാംവാർഡ് വികസനസമിതി ലൈഫ് പദ്ധതിയുമായി സഹകരിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. 3 സെന്റ് സ്ഥലത്തിനു 2 ലക്ഷം രൂപയും വീട് നിർമ്മാണത്തിന് 4 ലക്ഷം രൂപയും എന്ന നിലക്കാണ് ലൈഫ്പദ്ധതി വഴി പണം ലഭ്യമാക്കുന്നത്. ഈ തുകകൊണ്ട് നിർമാണം പൂർത്തീകരിക്കാൻ സാദ്ധ്യമാകാത്ത സാഹചര്യമുണ്ടായാൽ നിർദ്ധനരെ സഹായിക്കും. ആദ്യസംരംഭം പെരിങ്ങാലയിൽ ആരംഭിച്ചു. 45 ലക്ഷം രൂപ വരുന്ന പതിനഞ്ച് സെന്റ് സ്ഥലം പള്ളുരുത്തി പറമ്പിൽ പി.എം. ഷഫീക്ക് സൗജന്യമായി നൽകി. നിർമ്മാണാവശ്യത്തിന് ഒരു വീടിന് രണ്ടരലക്ഷം രൂപവീതം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നൽകും.