പെരുമ്പാവൂർ: പുല്ലുവഴി കല്ലിൽ റോഡിന് സാങ്കേതിക അനുമതി ലഭിച്ചു. ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാകും. 2019ൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർദ്ദേശിച്ച ഈവർക്ക് കഴിഞ്ഞ ബഡ്ജറ്റിൽ ഇടംപിടിച്ചതാണ്. പദ്ധതിക്കായി 224 ലക്ഷം രൂപയാണ് വകയിരുത്തിയത്. ജനുവരി ആദ്യവാരത്തിൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് സമയബന്ധിതമായി ടാറിംഗ് ജോലികളും അനുബന്ധ പ്രവൃത്തികളും പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുവാൻ സൂപ്രണ്ടിംഗ് എൻജിനിയർക്ക് എം.എൽ.എ നിർദേശം നൽകി.