കുരീപ്പുഴയുടെ കാവ്യസല്ലാപവും
വൈപ്പിൻ: കാവ്യരസം നിറച്ച ചിന്തോദ്ദീപകമായ പ്രഭാഷണത്തിലൂടെ കുഴുപ്പിള്ളി ബീച്ചിനെ ഊഷ്മളമാക്കി കവി കുരീപ്പുഴ ശ്രീകുമാർ. വൈപ്പിൻ ഫോക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായി നടന്ന കുരീപ്പുഴയുടെ കാവ്യസല്ലാപം വേറിട്ട അനുഭവമായി. ഫോക്‌ലോർഫെസ്റ്റിൽ കവിതയ്ക്കും ഇടം നൽകിയത് പ്രശംസനീയമാണെന്ന് കവി പറഞ്ഞു.
കവിതയെ പോരാട്ടത്തിന്റെ ആയുധമാക്കിയ നാടാണ്, കവിതയുടെ മണ്ണാണിത് വൈപ്പിൻകര. ജാതിവ്യവസ്ഥയ്‌ക്കെതിരെ ഉജ്ജ്വലമായ പോരാട്ടം നടന്ന നാടാണിത്. സഹോദരൻ അയ്യപ്പന്റേയും പി. കെ. ബാലകൃഷ്ണന്റെയും മണ്ണാണിത്. കടലും കായലും അതിരിടുന്ന നാടിന്റെ ഗ്രാമീണ മനോഹാരിതയ്ക്ക് ഏറ്റവും യോജിച്ച പദ്ധതിയാണ് ഫോക്‌ലോർഫെസ്റ്റ്. കാവ്യസല്ലാപം ഫെസ്റ്റ് ജനറൽ കൺവീനർ എ. പി. പ്രനിൽ ഉദ്ഘാടനം ചെയ്തു. ഡോ. സജീവ് ജോസ് അദ്ധ്യക്ഷത വഹിച്ചു.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ, ഡോ. കെ.കെ. ജോഷി, ദേശീയ ഗുസ്തിപരിശീലകൻ കെ. ബിജു, ജില്ലാ ഗുസ്തി എക്‌സിക്യുട്ടീവ് അംഗം ലാലൻ വർഗീസ്, ഒ.കെ. കൃഷ്ണകുമാർ, കെ.എ. സാദിഖ്, ടി.ജെ. ആന്റി, ഷൈൻ ആന്റണി എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന അഖിലകേരള ബീച്ച്ഗുസ്തി മത്സരം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏഴ് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ വിജയികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. അഡ്വ. എ.ബി. സാബു, എം.സി. സുനിൽകുമാർ എന്നിവർ പങ്കെടുത്തു. വിജയികൾ: 50 കിലോഗ്രാമിൽ താഴെ 1. വി.പി. മുഹമ്മദ് താജുദ്ദീൻ, 2. കെ.എ. ദിൽഷാദ്, 3. പി. എ. അസ്‌ലം, 60 കി. ഗ്രാം 1. സി.എ. മാലിക്ക് ദിനാർ, 2.പി. ജെ. ജോയൽ, 3.കെ. പി. മുഹമ്മദ് സാലു, 70 കി.ഗ്രാം 1. ടി. മുഹമ്മദ് അജ്‌നാസ്, 2. കെ.എസ്. മുഹമ്മദ് ഇഷാൻ, 3. മുഹമ്മദ് റിഫാൻ, 80 കി. ഗ്രാം: 1. നിഷിൽ ജെയ്‌സൺ 2. ഇർഫാൻ അഹമ്മദ് 3. ജോൺ ലിബിൻ, 90 കി. ഗ്രാം: 1. എ. ബി. ബിയാസ് 2. മുഹമ്മദ് മിസ്വാൻ 3. ഷാഹുൽ ഹമീദ്, 100 കി. ഗ്രാം: 1. ആഷ്‌ലിൻ വിൻസെന്റ്, 2. സ്റ്റുവർട്ട് പോൾ, 3. വി. എസ്. ഇർഫാൻ, 100 കി.ഗ്രാമിനു മുകളിൽ: 1. ആദി കൃഷ്ണ, 2. സി. ജെ. ദിജോഷ്, 3. എം. എസ്. വിഷ്ണു.