പെരുമ്പാവൂർ: നിയോജക മണ്ഡലത്തിലെ പോഞ്ഞാശേരി ചിത്രപ്പുഴ റോഡ് ഉന്നത നിലവാരത്തിൽ ടാർചെയ്യുന്നതിന് 1.5 കോടി രൂപ അനുവദിച്ചു. സമയബന്ധിതമായി ടാറിംഗ് ജോലികളും അനുബന്ധ പ്രവൃത്തികളും പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കാൻ സൂപ്രണ്ടിംഗ് എൻജിനിയർക്ക് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർദേശം നൽകി.