covid

കൊച്ചി: ജില്ലയിൽ ഇന്നലെ 190 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 184 പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. 460 പേർ രോഗമുക്തി നേടി. 230 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 1731 പേരെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ 11516. ചികിത്സയിൽ കഴിയുന്നവർ 3662. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആർ ) 3.7. ഇന്നലെ 8044 ഡോസ് വാക്‌സിൻ വിതരണം ചെയ്തു. ഇതിൽ 948 ആദ്യ ഡോസും 7096 സെക്കന്റ് ഡോസുമാണ്. കോവിഷീൽഡ് 7753 ഡോസും 273 ഡോസ് കോവാക്‌സിനും 18 ഡോസ് സ്‌പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.