c
എറണാകുളം ടി.ഡി.എം ഹാളിൽ നടന്ന ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണം സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ബാലസൗഹൃദ കേരളം മൂന്നാംഘട്ടത്തിന്റെ ഭാഗമായി ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണം ശില്പശാലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. ബാലസൗഹൃദ കേരളം യാഥാർഥ്യമാക്കുന്നതിന് കൂട്ടായി ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബാലസൗഹൃദ കേരളം യാഥാർത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണവും ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന പ്രചാര പദ്ധതിയാണ് ബാലസൗഹൃദ കേരളം. ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് മുഖ്യപ്രഭാഷണം നടത്തി. ഡോ.എം.പി. ആന്റണി, അഡ്വ. വിജു എന്നിവർ ക്ലാസുകൾ നയിച്ചു. ഡോ. പ്രേംന മനോജ് ശങ്കർ, ടി. ജ്യോതിമോൾ, നസീർ ചാലിയം, ബിറ്റി കെ. ജോസഫ്, സി.കെ. രാഘവനുണ്ണി, സിനി കെ.എസ് എന്നിവർ സംസാരിച്ചു.