കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെയും ബ്ലോക്ക് ക്ഷീരവികസന ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ബ്ലോക്ക് ക്ഷീരസംഗമം സംഘടിപ്പിച്ചു. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. അശമന്നൂർ യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ അദ്ധ്യക്ഷത വഹിച്ചു. കന്നുകാലി പ്രദർശനത്തിൽ വിജയിച്ച ഉരുക്കൾക്ക് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പട്ടംചാർത്തി. അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈമി വർഗീസ്, മനോജ് മൂത്തേടൻ, ശാരദാ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ. എം.സലിം, സി.ജെ.ബാബു, ലതാഞ്ജലി മുരുകൻ, എ.ടി. അജിത് കുമാർ, പി.ആർ .നാരായണൻ നായർ, ഡെയ്സി ജെയിംസ്, രാജേഷ്.എം.കെ, ഷോജാ റോയ്, അംബിക മുരളീധരൻ, ബീന ഗോപിനാഥ് എന്നിവർ സംസാരിച്ചു.