sndp

തൃക്കാക്കര: എസ്.എൻ.ഡി.പി യോഗം തൃക്കാക്കര സൗത്ത് ശാഖയുടെ കീഴിൽ ഉള്ള ഡോ.പല്പു കുടുംബ യൂണിറ്റിന്റെ 19-ാം വാർഷിക പൊതുയോഗം ശാഖ പ്രസിഡന്റ്‌ ഉണ്ണി കാക്കനാട് ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി വിനീസ് ചിറക്കപടി അദ്ധ്യക്ഷനായി. ശാഖ വൈസ് പ്രസിഡന്റ്‌ കെ.എൻ. രാജൻ, ശാഖാനേതാക്കന്മാരായ പ്രവീൺ ബാലൻ, അശോകൻ നെച്ചികാട്ട്, എം.എം. മഹേഷ്‌, ഷാൽവി ചിറക്കപടി, രതി ഉദയകുമാർ, ദിയ പ്രവീൺ, ബിന്ദു രാധകൃഷ്ണൻ, സിനി രമേഷ്, ദീപ്തി പ്രശന്തു, രാജി അരുൺ തുടങ്ങിയവർ സംസാരിച്ചു. പ്രമുഖ ഗാന്ധിയൻ പ്രവർത്തകൻ ആയ പി.എം. വർഗീസ് ഗുരുദേവനും ഇന്നത്തെ തലമുറയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. അടുത്ത ഒരു വർഷത്തേക്കുള്ള പ്രശ്‌ന്തു അമ്പാടി കൺവീനർ ആയ 11 അംഗ ഭരണ സമിതിയെ യോഗം തിരഞ്ഞെടുത്തു,