കൊച്ചി:വെണ്ണല സർവീസ് സഹകരണ ബാങ്കിന്റെ 33-ാം വാർഷിക പൊതുയോഗം ആലിൻചുവട് എൻ.എസ്.എസ്.ഹാളിൽ നടന്നു. 25000 രൂപ വരെ സൗജന്യ ചികിത്സാ ധനസഹായം നൽകുന്ന ആശ്വാസ് പദ്ധതി ഉൾപ്പെടെ ബാങ്ക് നടപ്പാക്കുന്ന നിരവധി വികസന ക്ഷേമപദ്ധതികളെക്കുറിച്ച് പ്രസിഡന്റ് അഡ്വ.എ.എൻ. സന്തോഷ് വിശദീകരിച്ചു. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും ബാങ്കിന് 1.42 കോടി രൂപ ലാഭം നേടാനായെന്നും ഇതിൽ 69.90 ലക്ഷം രൂപ അംഗങ്ങൾക്ക് ലാഭവീതമായി വിതരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. പി.കെ. മിറാജ്, എം.എൻ.ലാജി,കെ.ജെ. സാജി, ഫസീർ ഖാൻ, എ.ഡി. ജോസ് എന്നിവർ സംസാരിച്ചു.