ആലുവ: കൊലചെയ്യപ്പെട്ട ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസന് ഒ.ബി.സി. മോർച്ച ആലുവ മണ്ഡലം കമ്മിറ്റി ശ്രദ്ധാഞ്ജലി അർപ്പിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. മോർച്ച മണ്ഡലം പ്രസിഡന്റ് എ.എസ്. സലിമോൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രദീപ് പെരുംപടന്ന, പി.എസ്. പ്രീത, വൈസ് പ്രസിഡന്റുമാരായ എ.സി. സന്തോഷ്, കെ.ആർ. റെജി, രമണൻ ചേലാകുന്ന്, സെക്രട്ടറിമാരായ അപ്പു മണ്ണാച്ചേരി, ബേബി നമ്പേലി, സിന്ധു റെജി, എം.എം. സിദ്ധാർത്ഥൻ തുടങ്ങിയവർ പ്രഭാഷണം നടത്തി.