മരട്: നെട്ടൂരിൽ ഞായറാഴ്ച രാത്രി രണ്ടിടത്ത് മോഷണം നടന്നു. നെട്ടൂർ കണിയാംപിള്ളിൽ രമ അജിത്ത് നടത്തുന്ന പലചരക്ക് കട കുത്തിത്തുറന്ന് വെള്ളവും സിഗരറ്റിന്റെ ബണ്ടിലും പണവും മോഷ്ടിച്ചു. സമീപത്ത് തന്നെയുള്ള തട്ടേക്കാട് മുസ്ലിംപള്ളി വക മദ്രസയ്ക്ക് മുമ്പിൽ സ്ഥാപിച്ചിട്ടുള്ള നേർച്ചക്കുറ്റി തകർത്ത് പണം കവർന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പനങ്ങാട് പൊലീസ്.