പെരുമ്പാവൂർ: ശതാഭിഷിക്തനായ ഗുരു മുനിനാരായണ പ്രസാദിന്റെ ജീവചരിത്രം കുട്ടികളുടെ മുനി ഗുരു പ്രകാശിപ്പിച്ചു. വർക്കല നാരായണ ഗുരുകുല കൺവെൻഷനിൽ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. മുബാറക് പാഷ ഗുരു മുനിനാരായണ പ്രസാദിന് കോപ്പി നൽകികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്. ശ്രീനാരായണഗുരു അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ ഡോ. ബി. സുഗീതയാണ് ജീവചരിത്രം രചിച്ചിരിക്കുന്നത്. പെരുമ്പാവൂർ നാരായണ ഗുരുകുലം സ്റ്റഡി സർക്കിളാണ് പ്രസാധകർ. സ്വാമി ത്യാഗീശ്വരൻ, സ്വാമി തന്മയ, ഡോ. പ്രഭാവതി പ്രസന്നകുമാർ, നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ കാര്യദർശി എം.എസ്. സുരേഷ് എന്നിവർ പങ്കെടുത്തു.