നെടുമ്പാശേരി: ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിലെ ഡി കാറ്റഗറിയിൽ നടന്ന ഡയറക്ടർ ബോർഡ് തിരഞ്ഞടുപ്പിൽ ചെങ്ങമനാട് ഈരയിൽ വീട്ടിൽ ആർ.കെ. ശിവൻ ഗംഭീരവിജയം. നേടി. മത്സരിച്ച നാലുപേരിൽ ശിവൻ മാത്രമാണ് വിജയിച്ചത്. തുടർന്ന് എസ്.എൻ.ഡി.പി യോഗം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിൽ വീട്ടിലെത്തി സന്ദർശിച്ച് അനുഗ്രഹവും തേടി. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമനെനേയും വസതിയിൽ ചെന്നുകണ്ടു. എസ്.എൻ.ഡി.പി യോഗം മുൻ ഡയറക്ടർ ബോർഡ് മെമ്പറും ഈരയിൽ ഫ്രഷ് മാനേജിംഗ് ഡയറക്ടറുമാണ്.
ശ്രീനാരായണ ക്ളബ് ആദരിച്ചു
ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജ് ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞടുക്കപ്പെട്ട ആർ.കെ. ശിവനെ ആലുവ ശ്രീനാരായണ ക്ളബ് ആദരിച്ചു. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ പൊന്നാടഅണിയിച്ചു. കെ.ആർ. ബൈജു, കെ.കെ. മോഹനൻ എന്നിവർ സംസാരിച്ചു.